നാളെ മുതല്‍ ഇന്ധന വിതരണ ലോറികള്‍ പണിമുടക്കിലേക്ക്; 600 ലേറെ ലോറികള്‍ സര്‍വീസ് നടത്തില്ല

നാളെ മുതല്‍ ഇന്ധന വിതരണ ലോറികള്‍ പണിമുടക്കിലേക്ക്; 600 ലേറെ ലോറികള്‍ സര്‍വീസ് നടത്തില്ല

കൊച്ചി: തിങ്കളാഴ്ച മുതല്‍ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് ലോറി ഉടമകള്‍. രണ്ടു കമ്പനികളില്‍ ആയി 600ല്‍ അധികം ലോറികള്‍ പണിമുടക്കും.

13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ലോറി ഉടമകള്‍ അറിയിച്ചു. കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പരിഹാരം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ലോറി ഉടമകള്‍ പണിമുടക്കിലേക്ക് കടക്കുന്നത്.

നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസപ്പെടുമെന്നും പെട്രോളിയം പ്രൊഡക്ട്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.