പനാജി: ഐഎസ്എല്‍ ഫൈനല്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാര്‍ത്ത. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ അഡ്രിയാന്‍ ലൂണ കളിക്കുമെന്ന വാര്‍ത്തകളാണ് ടീം ക്യാമ്പില്‍ നിന്ന് വരുന്നത്. ലൂണയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇന്ന് രാവിലത്തെ ഫിറ്റ്‌നസ് ടെസ്റ്റ് താരം പാസായിട്ടുണ്ട്. അതേസമയം സഹല്‍ അബ്ദുള്‍ സമദിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ടീമില്‍ മറ്റ് താരങ്ങള്‍ക്കൊന്നും പരിക്കില്ലെന്നത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. മറുവശത്ത് ഹൈദരാബാദ് എഫ്‌സിയും തികഞ്ഞ വിജയപ്രതീക്ഷയില്‍ തന്നെയാണ്. ബെര്‍ത്തലോമിയോ ഒഗ്‌ബെച്ചെ എന്ന ഗോളടി വീരനില്‍ തന്നെയാണ് അവരുടെ പ്രതീക്ഷകളത്രയും.
രാത്രി 7.30 നാണ് ഫൈനല്‍. 19,000 കപ്പാസിറ്റിയുള്ള ഫത്തോഡ സ്‌റ്റേഡിയത്തില്‍ ടിക്കറ്റുകളെല്ലാം വിറ്റു പോയിട്ടുണ്ട്. 12,000 ത്തോളം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കേരളത്തില്‍ നിന്ന് കളി കാണാനായി ഗോവയിലെത്തിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി കിരീടം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.