കറാച്ചി: ഖത്തര്‍ എയര്‍വെയ്സിന്റെ ഡല്‍ഹി-ദോഹ വിമാനം പാകിസ്താനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് വിവരം. വിമാനത്തില്‍ നൂറിലധികം യാത്രക്കാരുണ്ട്.ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് വൈകാതെ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി.
പുലര്‍ച്ചെ 3.50ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം 5.30ഓടെയാണ് കറാച്ചിയില്‍ ഇറക്കിയത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യൂആര്‍579 വിമാനമാണ് കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്.വിമാനം സുരക്ഷിതമായി കറാച്ചിയില്‍ ഇറക്കിയതായും എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടതായും ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. അതേസമയം വിമാന ജീവനക്കാരുടെ പെരുമാറ്റത്തില്‍ ഉള്‍പ്പെടെ പരാതി ഉയര്‍ന്നിട്ടുണ്ടെന്ന അഭ്യൂഹവുമുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാര്‍ സംഭവിച്ചതിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. കറാച്ചിയില്‍ ഇറക്കിയ യാത്രക്കാരെ ദോഹയിലേക്ക് എത്തിക്കുന്നതിനായി ബദല്‍ വിമാനം ഉടനെ തരപ്പെടുത്തുമെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. യാത്രക്കാര്‍ നേരിട്ട അസൗകര്യത്തിനു വിമാന കമ്പനി ക്ഷമ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.