ഫാ.മൈക്കിൾ കട്ടക്കയം (79) നിര്യാതനായി

ഫാ.മൈക്കിൾ കട്ടക്കയം (79) നിര്യാതനായി

കുമരകം: വടക്കുംകര സെന്റ് ജോൺസ് നെപുംസ്യാനോസ് ഇടവക, കട്ടക്കയം ചാക്കോച്ചൻ ഏലിയാമ്മ ദമ്പതികളുടെ മകൻ, ഫാ.മൈക്കിൾ കട്ടക്കയം (കാർവാർ രൂപത, കർണാടക) നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

കർണാഡകയിലെ ആദിവാസിജനവിഭാ​ഗത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക ഉന്നമനത്തിനായി തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ദീർഘകാലം അച്ചൻ പ്രവർത്തിച്ചു.
കാർവാർ രൂപതയിലെ തന്റെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരിത്തിയിൽ, സെന്റ് ജോസഫ് എന്ന പേരിൽ ഒരു വൃദ്ധസദനം സ്ഥാപിച്ച്, കഴിഞ്ഞ 20 വർഷക്കാലമായി അവിടെ സ്ഥാപനമേധാവിയായി തുടരുകയായിരുന്നു.

ചങ്ങനാശ്ശേരി അതിരൂപതയിലെ വികാരി ജനറാൾ ആയിരുന്ന മോൺ.ജേക്കബ് കട്ടക്കയം (1945-1951) കുടുംബാ​ഗം ആണ്.

പ്രവാസി അപ്പോസ്തോലേറ്റ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും നോർക്ക സെൽ കൺവീനറുമായ ശ്രീ ജിബി അലക്സിന്റെ പിതൃസഹോദരനായ ഫാദർ മൈക്കിൾ കട്ടക്കയത്തിന്റെ നിര്യാണത്തിൽ ബഹറിൻ ചാപ്റ്റർ കോർഡിനേറ്റർ ശ്രീ ഷിനോയ് പുളിക്കലും എക്സിക്യൂട്ടീവ് അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

മൃതസംസ്കാരം
26.03.2022 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കുമരകം വടക്കുംകര പള്ളിയിൽ.
വന്ദ്യവൈ​​ദികന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.