സ്പുട്‌നിക് 5 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ അടുത്തയാഴ്ച നടക്കും

സ്പുട്‌നിക് 5 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ അടുത്തയാഴ്ച നടക്കും

കാണ്‍പൂര്‍: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കും. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ മെഡിക്കല്‍ കോളജിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. മെഡിക്കല്‍ വളണ്ടിയര്‍മാരിലായിരിക്കും ആദ്യപരീക്ഷണം. ഡോ. റെഡ്ഡി ലബോറട്ടറീസുമായി ചേര്‍ന്നാണ് സ്പുട്‌നിക്ക് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം നടക്കുന്നത്.

പരീക്ഷണം നടത്താന്‍ ഡോ. റെഡ്ഡി ലബോറട്ടറിക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. കോളജിന്റെ എത്തിക്‌സ് കമ്മിറ്റിയും പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.