ബിഹാറിൽ നിതീഷ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാറിൽ നിതീഷ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാർ: ബിഹാറിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ എൻ ഡി എ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഫഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. നിതീഷിന്റെ വസതിയിൽ ചേർന്ന എൻ ഡി എ യോഗം അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തു.

വിവിധ ഘട്ടങ്ങളിലായി 7 തവണയും തുടർച്ചയായി നാലാം തവണയും ആണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. സർക്കാർ ഉണ്ടാക്കാൻ ആവശ്യമായ അംഗത്തെക്കാൾ മൂന്നു സീറ്റ് മാത്രമാണ് എൻഡിഎയ്ക്ക് അധികം ആയിട്ടുള്ളത്. സർക്കാർ ഉണ്ടാക്കുന്നതിൻ മുന്നോടിയായി ഞായറാഴ്ച രാവിലെ ബിജെപിയും ജെ ഡി യുവും പാർലമെന്ററി പാർട്ടി യോഗങ്ങൾ നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.