രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 41,100 പോസിറ്റീവ് കേസുകളും 447 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണം 82 ലക്ഷം കടന്നു. ഒരാഴ്ചയായി അരലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍. രാജ്യത്ത് ഇതുവരെ 88,14,579 പേര്‍ വൈറസ് ബാധിതരായി. മരണസംഖ്യ 1,29,635 ആയി.

പ്രതിദിന രോഗമുക്തരുടെ എണ്ണവും കഴിഞ്ഞ 24 മണിക്കൂറിനിടെ കുറഞ്ഞു. 82,05,728 പേര്‍ ഇതുവരെ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. 93.1 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.47 ശതമാനമായി തുടരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7340 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96 പേര്‍ മരിച്ചു. പോസിറ്റീവ് നിരക്ക് 14 ശതമാനത്തിന് മുകളിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.