വിൻസെന്റ് കെ ജോൺ (കുഞ്ഞുമോൻ) 77 വയസ് ഫ്ലോറിഡയിൽ നിര്യാതനായി

വിൻസെന്റ് കെ ജോൺ (കുഞ്ഞുമോൻ) 77 വയസ് ഫ്ലോറിഡയിൽ  നിര്യാതനായി

നേപ്പിൾസ്: ഫ്ലോറിഡയിലെ
നേപ്പിൾസിൽ താമസിക്കുന്ന കോട്ടയം മാന്തുരുത്തി കുഴിവേലിയിൽ കുടുംബാംഗമായ കുഞ്ഞുമോൻ എന്ന് അറിയപ്പെടുന്ന വിൻസെന്റ് 77 നിര്യാതനായി.

അന്തരിച്ച വിൻസെന്റ് ഫോർട്ട് മയേഴ്സ് സെന്റ്‌ മേരീസ് ഓർത്തഡോസ് ഇടവകയുടെ സ്ഥാപക അംഗം കൂടെ ആണ്. നേപ്പിൾസിൽ വരുന്നതിനു മുൻപ്‌ ന്യൂ യോർക്കിൽ ഉള്ള ബ്രോങ്ക്സ് സെന്റ്‌ മേരീസ് ഓർത്തഡോസ് ഇടവകാംഗം ആയിരുന്നു അദ്ദേഹം.

പൊതുദർശനവും സംസ്കാരവും ന്യൂജേഴ്‌സിയിൽ ഉള്ള വെസ്റ്റ് വുഡ് സെമിത്തേരിയിൽ നടത്തും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഭാര്യ: ആനി (മൂവാറ്റുപുഴ തട്ടിളായിൽ കുടുംബം)

മക്കൾ: വിനു, ആൽവിൻ

സഹോദരങ്ങൾ: രാജൻ (അരിസോണ), തമ്പി (ന്യൂ ജേഴ്‌സി), ലീലാമ്മ (തിരുവല്ല), അശ്വതി (പാമ്പാടി).

പൊതുദർശനം ഏപ്രിൽ 3 ഞായർ വൈകിട്ട് 5 മണി മുതൽ 8 വരെ ന്യൂജേഴ്‌സിയിൽ ഉള്ള സെന്റ്‌ സ്റ്റീഫൻസ് മലങ്കര ഓർത്തഡോസ് പള്ളിയിൽ ആയിരിക്കും. തുടർന്ന് സംസ്കാര ശ്രുശ്രൂഷ ഏപ്രിൽ 4 തിങ്കൾ രാവിലെ 9 മണിയോടെ ആരംഭിച്ച് 12 മണിയോടെ കിൻഡർ കമാൽ റോഡ് ഉള്ള വെസ്റ്റ് വുഡ് സെമിത്തേരിയിൽ അന്ത്യകർമങ്ങൾ നടത്തി അടക്കം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.