ഗോവ: മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിക്കും. 4 ജനാധിപത്യ രാഷ്ട്രങ്ങളുടെ സംയുക്ത നാവിക അഭ്യാസമായ മലബാര്‍ നേവല്‍ എക്സര്‍സൈസില്‍, യു.എസ്, ജപ്പാന്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ നാല് രാഷ്ട്രങ്ങളാണ് പങ്കെടുക്കുന്നത്.
മലബാര്‍ വിദ്യാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ ഇക്കുറി ഓസ്ട്രേലിയയെക്കൂടി ക്ഷണിച്ചതോടെ ജനാധിപത്യ സഖ്യം അതീവ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ഓസ്ട്രേലിയ അയച്ചതോടെ ചൈന അങ്ങേയറ്റം പ്രകോപിതരായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് 'ചൈനയുടെ പടിവാതില്ക്കലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുന്ന ആക്രമണോത്സുകമായ നടപടി' എന്നാണ് ഓസ്ട്രേലിയന്‍ നീക്കത്തെ വിശേഷിപ്പിച്ചത്. എന്നാല്‍, ജനാധിപത്യപരമായ സഖ്യമെന്ന് മാത്രമല്ല, പ്രാദേശിക സംരക്ഷണത്തിന് വേണ്ടിയുള്ള ശക്തമായ കൂട്ടായ്മ എന്നു കൂടിയാണ് ഓസ്ട്രേലിയ ചൈനയ്ക്ക് മറുപടി കൊടുത്തത്.
ചൈനയുടെ ബദ്ധവൈരികളായ ജപ്പാന്റെ നാവികസേനയോടൊപ്പം, ഇന്ത്യയുടെ ഐ.എന്‍.എസ് വിക്രമാദിത്യ അമേരിക്കയുടെ യു.എസ്.എസ് നിമിറ്റ്സ് എന്നീ ശക്തരായ വിമാനവാഹിനികള്‍ മലബാര്‍ വിദ്യാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.