ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വച്ചു. ഇതുള്‍പ്പെടെ കാലാവധി അവസാനിക്കുന്ന ഒമ്പത് ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

ഗവര്‍ണര്‍ കോട്ടയത്തായതിനാല്‍ മന്ത്രിസഭയുടെ ശുപാര്‍ശ രാജ്ഭവനില്‍ നിന്ന് ദൂതന്‍ വശം അവിടേക്ക് കൊടുത്തു വിടുകയായിരുന്നു. തുടര്‍ നടപടിക്കായി ഫയല്‍ സെക്രട്ടേറിയറ്റിലേക്ക് അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.