ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പാറ്റ്ന : ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായ നാലാം തവണയാണ് ബീഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേൽക്കുന്നത്. നിതീഷ് നോടൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

രാഷ്ട്രീയ ജീവതത്തിൽ മുഖ്യമന്ത്രിയായുള്ള ആറാമത്തേയും സത്യപ്രതിജ്ഞയായിരുന്നു ഇത്. പാറ്റ്നയിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. ബിജെപി നേതാവ് രേണു ദേവിയാണ് പുതിയ സർക്കാരിന്റെ ഉപമുഖ്യമന്ത്രി. ബിഹാറിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ഇവർ.

Photo credit: ANI


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.