സോണിയയുടെ പ്രൈവറ്റ് സെക്രട്ടറി താമസിച്ചിരുന്ന വീട് കോണ്‍ഗ്രസ് ഒഴിയും

സോണിയയുടെ പ്രൈവറ്റ് സെക്രട്ടറി താമസിച്ചിരുന്ന വീട് കോണ്‍ഗ്രസ് ഒഴിയും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മുന്‍ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് താമസിച്ചിരുന്ന ചാണക്യ പുരിയിലെ വീട് പാര്‍ട്ടി ഒഴിയും. വാടക കുടിശിക ഇനത്തില്‍ മൂന്നു കോടിയില്‍ അധികം നല്‍കാനുണ്ടെന്ന് കാട്ടി നഗരകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് തീരുമാനം.

ഏറെ നാളായി വിന്‍സെന്റ് ഇവിടെ താമസമില്ലെങ്കിലും വീട് ഇപ്പോഴും കോണ്‍ഗ്രസിന്റെ പക്കലാണ്. പാര്‍ട്ടിക്ക് അനുവദിച്ച ഫ്‌ളാറ്റിലിപ്പോള്‍ മറ്റൊരാളാണ് താമസിക്കുന്നത്. പന്തളം കുളനട സ്വദേശിയായ വിന്‍സെന്റ് ജോര്‍ജ് വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജോര്‍ജിന് ചാണക്യ പുരിയില്‍ ഇ 2 ടൈപ്പ് ഫ്‌ളാറ്റ് അനുവദിച്ചത്.

എസ്റ്റേറ്റ് ഡയറക്ടറേറ്റ് 2013 ജൂണില്‍ വീടിന്റെ അനുമതി റദ്ദാക്കിയിരുന്നു. വസ്തുവിന് അവസാനമായി വാടക നല്‍കിയത് 2013ലാണ്. കോണ്‍ഗ്രസ് ഓഫീസ്, സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതി, സെക്രട്ടറി താമസിക്കുന്ന കൊട്ടാരം ബംഗ്ലാവ് എന്നിവയുള്‍പ്പെടെ മൂന്ന് വസ്തു വകകള്‍ക്കുള്ള വാടകയും കുടിശികയും അടയ്ക്കാന്‍ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.