സാന്‍ജോസ്: അടിയന്തിരമായി നിലത്തിറക്കുന്നതിനിടെ ചരക്കു വിമാനം രണ്ടായി പിളര്‍ന്നു. ഇന്നലെ മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലാണ് സംഭവം. പൈലറ്റും ഗ്വാട്ടിമാലക്കാരായ രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ സാന്‍ ജോസിലെ ജുവാന്‍ സാന്റാമരിയ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു.
പ്രാദേശിക സമയം രാവിലെ പത്തരയോടെയായിരുന്നു അപകടം. ജര്‍മ്മന്‍ ചരക്കുഗതാഗത കമ്പനിയായ ഡി.എച്ച്.എല്ലിന്റെ ബോയിങ് 757 എന്ന കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാന്‍ജോസിലെ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് 25 മിനിറ്റിനകം ഇവിടേക്കുതന്നെ തിരിച്ചിറക്കുകയായിരുന്നു. ലാന്‍ഡിങ്ങ് സമയത്ത് വിമാനത്തിന്റെ പിന്‍വശത്തുനിന്ന് പുക ഉയരുന്നുണ്ടായിരുന്നു. റണ്‍വേയില്‍ ഇറങ്ങിയ വിമാനം അല്‍പ്പസമയത്തിനകം പിളരുകയായിരുന്നു. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.