വധഗൂഢാലോചന: സായ് ശങ്കര്‍ മാപ്പുസാക്ഷിയായേക്കും

 വധഗൂഢാലോചന: സായ് ശങ്കര്‍ മാപ്പുസാക്ഷിയായേക്കും

കൊച്ചി: ഗൂഢാലോചന കേസില്‍ ഏഴാം പ്രതി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കിയേക്കും. ദിലീപിന്റെ ഫോണില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ സായ്ശങ്കര്‍ മായ്ച്ചു കളഞ്ഞെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി ഏഴാം പ്രതിയാക്കിയത്. ദിലീപിനും അഭിഭാഷകര്‍ക്കുമെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ സായിയുടെ രഹസ്യമൊഴി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ദിലീപിന്റെ രണ്ട് ഐ ഫോണുകളില്‍ നിന്ന് 12 ചാറ്റുകളും ഫോട്ടോകളും ഉള്‍പ്പെടെയുള്ള രേഖകളാണ് ഇയാള്‍ നീക്കിയത്. ദിലീപിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. രേഖകളില്‍ കോടതിയിലെ കൈയെഴുത്ത് പകര്‍പ്പുകളും മറ്റും ഉണ്ടായിരുന്നെന്ന് സായ് വ്യക്തമാക്കിയിരുന്നു. സായിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.