ഡിസ്‌നി കാര്‍ട്ടൂണുകളില്‍ സ്വവര്‍ഗാനുരാഗം: പ്രതിഷേധം; നിവേദനത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം

ഡിസ്‌നി കാര്‍ട്ടൂണുകളില്‍ സ്വവര്‍ഗാനുരാഗം: പ്രതിഷേധം; നിവേദനത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം

കാലിഫോര്‍ണിയ: കുട്ടികള്‍ ഏറെ പ്രിയപ്പെടുന്ന വാള്‍ട്ട് ഡിസ്‌നിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ സ്വവര്‍ഗാനുരാഗം കുത്തിനിറയ്ക്കാനുള്ള കമ്പനിയുടെ നീക്കത്തില്‍ പ്രതിഷേധം ഉയരുന്നു. സ്വവര്‍ഗാനുരാഗ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കാനും അംഗീകരിക്കാനും കൊച്ചുകുട്ടികളെ പ്രേരിപ്പിക്കുന്ന വിധമുള്ള കാര്‍ട്ടൂണ്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് മാതാപിതാക്കളുടെ എതിര്‍പ്പിനിടയാക്കുന്നത്.

വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ നടന്ന ഒരു ഇന്റേണല്‍ മീറ്റിംഗിന്റെ ചോര്‍ന്ന വീഡിയോയിലാണ് കോര്‍പ്പറേറ്റ് പ്രസിഡന്റ് കാരേ ബര്‍ക്ക് പുതിയ അജന്‍ഡ വ്യക്തമാക്കുന്നത്. കൊച്ചുകുട്ടികള്‍ക്ക് സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് കൂടുതല്‍ അറിവു പകരുന്ന സൃഷ്ടികളുണ്ടാകണമെന്ന് അവര്‍ തുറന്നുപറയുന്ന ഞെട്ടിക്കുന്ന സന്ദേശമാണ് വീഡിയോയിലുള്ളത്.

സ്വവര്‍ഗാനുരാഗത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നീക്കങ്ങള്‍ നടക്കുന്നത് മാതാപിതാക്കളെയും ക്രൈസ്തവ വിശ്വാസികളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. സൂപ്പര്‍മാനെയും സാന്റാക്ലോസിനെയും സ്വവര്‍ഗാനുരാഗികളാക്കി ചിത്രീകരിച്ച് അടുത്തിടെ സിനിമയും പരസ്യവും പുറത്തിറക്കിയിരുന്നു. ലോകം മുഴുവന്‍ സ്വവര്‍ഗാനുരാഗം വ്യാപിപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെ പ്രചോദനമെന്ന് വിമര്‍ശിക്കുന്നവര്‍ ഏറെയാണ്.

യു.എസിലെ സ്‌കൂളുകളില്‍ ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അറിവുകള്‍ നേടുന്നതില്‍ നിന്ന് പത്ത് വയസും അതില്‍ താഴെയുമുള്ള കുട്ടികളെ സംരക്ഷിക്കാന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ അഭിനന്ദനീയമായ നിയമം പാസാക്കിയതിന് പിന്നാലെയാണ് ഡിസ്‌നിയുടെ ഈ വിവാദ തീരുമാനം വരുന്നത്്.

ഡിസ്‌നി സി.ഇ.ഒ റോബര്‍ട്ട് ചാപെക്കും ചില ജീവനക്കാരും പുതിയ തീരുമാനത്തിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ഡിസ്നിയുടെ പുതിയ അനിമേഷന്‍ സിനിമയായ ലൈറ്റ് ഇയറില്‍ സ്വവര്‍ഗ ചുംബനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ പ്രതിച്ഛായയില്‍ ഡിസ്‌നി കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരേ വിവിധ സംഘടനകളും ഒപ്പുശേഖരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കുടുംബം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പൗരന്മാരുടെ കൂട്ടായ്മയായ സിറ്റിസണ്‍ ഗോയാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത്.

ഡിസ്‌നിയുടെ ഗൂഢ അജന്‍ഡയ്‌ക്കെതിരേ സിറ്റിസണ്‍ഗോ മുന്‍പും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. 2019-ല്‍, ഫ്രാന്‍സിലെ പാരീസില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് പിന്തുണ അര്‍പ്പിച്ച് ഡിസ്‌നി ഗേ പ്രൈഡ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം മാതാപിതാക്കള്‍ ഇതിനെതിരേയുള്ള സിറ്റിസണ്‍ഗോയുടെ നിവേദനത്തില്‍ ഒപ്പുവച്ചിരുന്നു.

കുടുംബങ്ങളെ ആശ്രയിച്ചാണ് ഡിസ്‌നിയുടെ വരുമാനവും നിലനില്‍പ്പും. ഇത് ഓര്‍മപ്പെടുത്തിയും പുതിയ നീക്കത്തിനെതിരേയും ഡിസ്നി സി.ഇ.ഒ റോബര്‍ട്ട് ചാപെക്കിന് കത്ത് അയയ്ക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്വവര്‍ഗാനുരാഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന സൃഷ്ടികള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. കുട്ടികളെ നിങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഇരയാക്കരുത്. പ്രത്യേകിച്ച് നാലു വയസില്‍ താഴെയുള്ള പ്രായത്തില്‍. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതു വരെ ഡിസ്നി ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ലെന്നും പരിപാടികള്‍ കുട്ടികളെ കാണിക്കില്ലെന്നും ഡിസ്നി പാര്‍ക്കുകള്‍ സന്ദര്‍ശിക്കില്ലെന്നുമുള്ള മുന്നറിയിപ്പും കത്തിലുണ്ട്.

ഇതുവരെ 123,003 പേരാണ് ഒപ്പുവച്ചത്. 200,000 ഒപ്പുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

സിറ്റിസണ്‍ ഗോയുടെ ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാം. അതിനായുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു:

https://citizengo.org/en-au/fm/207337-disney-stop-promoting-lgbtq-agenda


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.