കോട്ടയം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണു മരിച്ചു. കോട്ടയം മുട്ടമ്പലത്താണ് സംഭവം. മുട്ടമ്പലം സ്‌കൈലൈന്‍ എക്സോട്ടിക്കാ ഫ്ലാറ്റിലെ 12ബി വണ്ണില്‍ താമസിക്കുന്ന ജോണ്‍ ടെന്നി കുര്യന്റെയും ശില്‍പ്പയുടെയും മകള്‍ റെയ (15) യാണ് മരിച്ചത്.
കോട്ടയം പള്ളിക്കൂടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു.
കണ്‍ട്രോള്‍ റൂം പോലീസെത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛന്‍ ജോണ്‍ ടെന്നി കുര്യന്‍ യുഎസിലാണ്. നാലു വര്‍ഷമായി പെണ്‍കുട്ടി അമ്മയ്ക്കൊപ്പം മുട്ടമ്പലത്തെ ഫ്ളാറ്റിലാണ് താമസം. ഒരു സഹോദരിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.