ആം ആദ്മി പാര്‍ട്ടി നിയമസഭ സ്ഥാനാര്‍ത്ഥി സുധേഷ് മായേക്കർ ബി.ജെ.പിയില്‍ ചേര്‍ന്നു

ആം ആദ്മി പാര്‍ട്ടി നിയമസഭ സ്ഥാനാര്‍ത്ഥി സുധേഷ് മായേക്കർ ബി.ജെ.പിയില്‍ ചേര്‍ന്നു

പനാജി: ഗോവയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന സുധേഷ് മായേക്കർ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കലാങ്കുത് മണ്ഡലത്തില്‍ നിന്നായിരുന്നു സുധേഷ് മത്സരിച്ചത്.

മൂന്ന് ദിവസം മുന്‍പ് ആം ആദ്മിയില്‍ നിന്നും രാജിവെച്ച ഇദ്ദേഹം ഇന്നലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സദാനന്ദ് ഷെട്ട് തനാവഡെ മായേക്കറെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് താന്‍ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ ആം ആദ്മി സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കില്‍ ഇത്തണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. മണ്ഡലത്തിലെ ജനങ്ങളുടെ വ്യത്യസ്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും.

ഇപ്പോള്‍ എം.എല്‍.എ ആയ മൈക്കിള്‍ ലോബോയ്ക്ക് അദ്ദേഹം ബി.ജെ.പിയിലായിരുന്നപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും മായേക്കര്‍ പറഞ്ഞു.

അതേസമയം വരുന്ന പഞ്ചായത്ത് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.