'അപ്പസ്‌തോലനായ തീര്‍ത്ഥാടകന്‍' എന്നറിയപ്പെട്ട വിശുദ്ധ ലിയോ ഒമ്പതാമന്‍ മാര്‍പ്പാപ്പ

'അപ്പസ്‌തോലനായ തീര്‍ത്ഥാടകന്‍' എന്നറിയപ്പെട്ട വിശുദ്ധ ലിയോ ഒമ്പതാമന്‍ മാര്‍പ്പാപ്പ

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 19

ല്‍സെസിലെ കോണ്‍റാഡ് ചക്രവര്‍ത്തിയുമായി ബന്ധമുള്ള ഒരു കുടുംബത്തില്‍ 1002 ല്‍ ജനിച്ച ബ്രൂണോയാണ് പിന്നീട് ലിയോ ഒമ്പതാമന്‍ മാര്‍പ്പാപ്പയായി പരിശുദ്ധ സിംഹാസനത്തില്‍ അവരോധിതനായത്. 1026 ല്‍ ഡീക്കണായിരുന്ന ബ്രൂണോ ചക്രവര്‍ത്തിയുടെ കീഴില്‍ സൈന്യത്തിന്റെ സേനാ നായകനായി പല പടനീക്കങ്ങള്‍ക്കും നേതൃത്വം നല്‍കി.

ഈ സമയത്ത് ടൌളിലെ മെത്രാന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ബ്രൂണോയെ മെത്രാനായി തിരഞ്ഞെടുത്തു. ഏതാണ്ട് 20 വര്‍ഷത്തോളം അദ്ദേഹം മെത്രാനായി സേവനമനുഷ്ഠിച്ചു. 1048 ല്‍ ദമാസൂസ് രണ്ടാമന്‍ പാപ്പയുടെ മരണത്തോടെ ബ്രൂണോ ലിയോ ഒമ്പതാമന്‍ എന്ന നാമം സ്വീകരിച്ച് അടുത്ത മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു.

പാപ്പായായതിനു ശേഷം അദ്ദേഹം നിരവധി പരിഷ്‌കാരങ്ങള്‍ സഭയില്‍ നടപ്പിലാക്കി. തന്റെ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ധാരാളം യാത്രകള്‍ നടത്തി. ഇക്കാരണത്താല്‍ 'അപ്പസ്‌തോലനായ  തീര്‍ത്ഥാടകന്‍' എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു. വിശുദ്ധ കുര്‍ബ്ബാനയുടെ വേളയില്‍ അപ്പവും വീഞ്ഞും യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നതിനെ എതിര്‍ക്കുന്ന ബെരെന്‍ഗാരിയൂസിന്റെ സിദ്ധാന്തങ്ങളെ ലിയോ ഒമ്പതാമന്‍ ശക്തമായി എതിര്‍ത്തു.

വിശുദ്ധ പീറ്റര്‍ ഡാമിയന്റെ വിമര്‍ശനത്തിന് അദ്ദേഹം കാരണമായെങ്കിലും വിശുദ്ധ ലിയോ ഒമ്പതാമന്‍ മാര്‍പാപ്പയുടെ അധീശത്വം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇതിനിടെ മൈക്കേല്‍ സെരൂലാരിയൂസ് എന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസിനെ അദ്ദേഹം എതിര്‍ത്തു. ഇത് റോമും കിഴക്കന്‍ സഭകളും തമ്മിലുള്ള പരിപൂര്‍ണ വിഭജനത്തിനു കാരണമായി.

കുട്ടിയായിരിക്കെ വിഷമുള്ള ഒരു ഇഴജന്തു വിശുദ്ധനെ കടിച്ചുവെന്നും എന്നാല്‍ വിശുദ്ധ ബെനഡിക്ട് പ്രത്യക്ഷപ്പെടുകയും വിശുദ്ധനെ സുഖപ്പെടുത്തിയതായും പറയപ്പെടുന്നു. വിശുദ്ധ ലിയോ ഒമ്പതാമന്‍ മരണപ്പെട്ടതിന് ശേഷം 40 ദിവസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 70 ഓളം രോഗശാന്തികള്‍ അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നടന്നിട്ടുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമിലെ ക്രെഷന്‍സിയൂസ്

2. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍ഫെജ്

3. പംഫീലിയായിലെ സോക്രട്ടീസും ഡയണീഷ്യസും

4. ആര്‍മീനിയായിലെ ഹെര്‍മ്മോജെനെസ്, കായൂസ്, എക്‌സ്‌പെദിത്തൂസ്, അരിസ്റ്റോണിക്കൂസ്, റൂഫസ്, ഗലാതാ.


'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.