അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാളും കഞ്ചാവും കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാളും കഞ്ചാവും കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍

തൃശൂര്‍: വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ കഞ്ചാവ്, ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. കോട്ടയം കേന്ദ്രീകരിച്ചുള്ള സംഘത്തിലുള്ളവരാണ് പിടിയിലായത്.

ഇവരില്‍ കോട്ടയം സ്വദേശികളായ ലിബിന്‍, ബിബിന്‍, നിക്കോളാസ് എന്നിവരുടെ പേരുകളാണ് പോലീസ് പുറത്തുവിട്ടത്. പരുക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്. സംഭവത്തിനു ശേഷം മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് കുറുകെയിട്ടാണ് സംഘത്തെ കുടുക്കിയത്.

കാറില്‍നിന്ന് കഞ്ചാവ്, വടിവാള്‍, 5 സ്വര്‍ണവള, 30,000 രൂപ ഇവ കണ്ടെടുത്തു. ജീപ്പും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കും പരുക്കേറ്റിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് വെങ്ങിണിശേരിയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.