ജിഗ്നേഷ് മേവാനി അറസ്റ്റില്‍: കസ്റ്റഡിയിലെടുത്തത് അസം പൊലീസ് അര്‍ധരാത്രി വീട്ടിലെത്തി

ജിഗ്നേഷ് മേവാനി അറസ്റ്റില്‍: കസ്റ്റഡിയിലെടുത്തത് അസം പൊലീസ് അര്‍ധരാത്രി വീട്ടിലെത്തി

അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍. അസം പൊലീസ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം ജിഗ്‌നേഷിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. രാത്രി തന്നെ പാലംപൂരില്‍ നിന്ന് അഹമ്മദബാദിലെത്തിച്ച മേവാനിയെ ഇന്ന് തന്നെ ട്രെയിന്‍ മാര്‍ഗം ഗുവാഹട്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദളിതുകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജിഗ്‌നേഷ് മേവാനി കഴിഞ്ഞ വര്‍ഷമാണ് കനയ്യ കുമാറിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.