ന്യുജേഴ്‌സി: പന്ത് എടുക്കാന്‍ കുളത്തിലിറങ്ങിയ മലയാളി വിദ്യാര്‍ഥി മുങ്ങി മരിച്ചു. ന്യു മില്‍ഫോഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ക്ലിന്റണ്‍ ജി. അജിത്ത് ആണ് മരിച്ചത്. ന്യൂ ജേഴ്‌സി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ ചര്‍ച്ച് അംഗങ്ങളായ അജിത് മാത്യുവും അന്നമ്മ ജോര്‍ജും ആണ് മാതാപിതാക്കള്‍. ഏക സഹോദരന്‍ ക്രിസ് ജി. അജിത്ത്. സംസ്‌കാരം പിന്നീട് നടക്കും.
വെള്ളിയാഴ്ച്ച പ്രാദേശിക സമയം വൈകുന്നേരം 7.15 ന് ബറോ അത്‌ലറ്റിക് ഫീല്‍ഡുകള്‍ക്ക് സമീപമുള്ള ഡോര്‍ചെസ്റ്റര്‍ മാനര്‍ അപ്പാര്‍ട്ടുമെന്റിന് പുറകിലുള്ള ഹാര്‍ഡ് കാസില്‍ കുളത്തിലാണ് സംഭവം. സഹപാഠികളായ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കേ പന്ത് കുളത്തില്‍ പോയി. ഇത് എടുത്ത് നല്‍കാമെന്ന് പറഞ്ഞ് ക്ലിന്റണ്‍ കുളത്തില്‍ ഇറങ്ങുകയായിരുന്നു.
കുളത്തിലിറങ്ങിയ ക്ലിന്റനെ കാണാത്തതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ അന്വേഷണം ആരംഭിച്ചു. ആഴമുള്ള കുളത്തില്‍ മുങ്ങല്‍ വിദഗ്ധരെത്തി പരിശോധിച്ചപ്പോഴാണ് ക്ലിന്റന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായി ന്യൂ മില്‍ഫോര്‍ഡ് മേയര്‍ മൈക്കല്‍ പുട്രിനോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.