ഗര്‍ഭിണിയായ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; സംഭവം കട്ടപ്പനയില്‍

ഗര്‍ഭിണിയായ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; സംഭവം കട്ടപ്പനയില്‍

ഇടുക്കി: ഗര്‍ഭിണിയായ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യ ജിന്‍സി ഗര്‍ഭിണിയായതിനാല്‍ ഷിബുവാണ് പാചകം ചെയ്തിരുന്നത്. ഇതിനിടെ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കുക്കറിന്റെ അടപ്പ് തലയില്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരിച്ചു. അന്ന, ഹെലന്‍ എന്നിവരാണ് ഷിബുവിന്റെ മക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.