ഡെന്‍മാര്‍ക്കിലെത്തിയ നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണം; നേരിട്ടെത്തി പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍

ഡെന്‍മാര്‍ക്കിലെത്തിയ നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണം; നേരിട്ടെത്തി പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണം. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി വിമാനം കോപ്പന്‍ഹേഗനില്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി. ഡെന്‍മാര്‍ക്കില്‍ ഇറങ്ങിയ ശേഷം മോഡി ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചു. ഇന്ത്യ ഡെന്‍മാര്‍ക്ക് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനം ഏറെ സഹായിക്കുമെന്ന സന്ദേശവും അദ്ദേഹം കുറിച്ചു.

ജര്‍മ്മനിയിലെ സന്ദര്‍ശനത്തിന് ശേഷമാണ് മോഡി ഡെന്‍മാര്‍ക്കിലെത്തിയത്. ഇന്ന് ഡെന്‍മാര്‍ക്കില്‍ തങ്ങുന്ന അദ്ദേഹം നാളെ ഫ്രാന്‍സിലെത്തും. തലസ്ഥാന നഗരമായ കോപ്പന്‍ഹേഗന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഡെന്‍മാര്‍ക്കിലെ മാര്‍ഗരേത്ത് രാജ്ഞിയെ കാണും. ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയുടെ രണ്ടാം പതിപ്പില്‍ പങ്കെടുക്കുന്നതിനു പുറമേ, മോഡി ഇന്ത്യ-ഡെന്‍മാര്‍ക്ക് ബിസിനസ് ഫോറത്തിലും പങ്കെടുക്കും. തുടര്‍ന്ന് യൂറോപ്യന്‍ രാഷ്ട്രത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

ഏകദേശം 16,000 ഇന്ത്യന്‍ വംശജര്‍ ഡെന്‍മാര്‍ക്കില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.കാലാവസ്ഥാ വ്യതിയാനം, നവീകരണം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ നോര്‍ഡിക് രാജ്യങ്ങളായ ഐസ്ലാന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയുമായി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഈ മേഖലയുമായുള്ള രാജ്യത്തിന്റെ വ്യാപാരം 5 ബില്യണ്‍ യുഎസ് ഡോളറാണെന്ന് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 200ലധികം ഡാനിഷ് കമ്പനികള്‍ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.