അനുദിന വിശുദ്ധര്‍ - മെയ് 07
യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് രക്തസാക്ഷിയായ വിശുദ്ധ ഫ്‌ളാവിയൂസ് ക്ലെമന്‍സിന്റെ സഹോദരിയുടെ പുത്രിയാണ് വിശുദ്ധ ഫ്‌ളാവിയ ഡൊമിറ്റില്ല. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ അനന്തരവള്‍ കൂടിയായിരുന്നു ഫ്‌ളാവിയ.
വിശുദ്ധയുടെ അമ്മാവനെ ചക്രവര്‍ത്തി കൊല്ലുകയും തന്റെ ക്രിസ്തു വിശ്വാസം കാരണം അവളെ പോണ്ടിയാ എന്ന കൊച്ചുദ്വീപിലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെ അവള്‍ തന്റെ വേലക്കാരായ നേരിയൂസ്, അക്കില്ല്യൂസ് എന്നിവര്‍ക്കൊപ്പം ദൈവ ഭക്തിയില്‍ മുഴുകി ജീവിച്ചു വന്നു.
വിശുദ്ധ പൗള റോമില്‍ നിന്നും ജെറൂസലേമിലേക്ക് പോകുന്ന വഴി ദ്വീപിലെത്തുകയും ഇവരെ സന്ദര്‍ശിക്കുകയും ചെയ്തുവെന്നും വിശുദ്ധ പൗളയെ കണ്ട മാത്രയില്‍ തന്നെ അവര്‍ ഭക്തിയുടെ മൂര്‍ധന്യാവസ്ഥയില്‍ എത്തുകയും ചെയ്തതായി വിശുദ്ധ ജെറോം രേഖപ്പെടുത്തിയിട്ടുണ്ട്. അവളുടെ നാടുകടത്തല്‍ ഒരു നീണ്ട രക്തസാക്ഷിത്വം തന്നെയായിരുന്നുവെന്ന് ആ പിതാവ് സാക്ഷ്യപ്പെടുത്തുന്നു.
നേരിയൂസിന്റെയും, അക്കില്ല്യൂസിന്റെയും വിവരണമനുസരിച്ച് വിശുദ്ധ ഫ്‌ളാവിയ ടെറാസിനയിലേക്ക് തിരിച്ചു വരികയും വിജാതീയ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കാത്തതിനാല്‍ അവളെ ചുട്ടു കൊല്ലുകയും ചെയ്തു.
വിശുദ്ധ ഫ്‌ളാവിയയുടെ തിരുശേഷിപ്പുകള്‍ നേരിയൂസിന്റെയും അക്കില്ല്യൂസിന്റെയും തിരുശേഷിപ്പുകളോടൊപ്പം സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. ഭൂമിയില്‍ വിശുദ്ധയുടെ ദാസന്‍മാരായിരുന്ന അവര്‍ വിശുദ്ധയുടെ മഹത്വത്തിലും തുല്ല്യ പങ്കാളികളായി.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബിവെര്‍ലിയിലെ ജോണ്‍
2. ബെനവെന്തോസിലെ ജുവെനല്‍
3. മേസ്ത്രിക്ട് ബിഷാപ്പായ ഡോമീഷ്യന്‍
4. ഏവുഫ്രോസിസും തെയോഡോറയും
5. ജോര്‍ജിയായിലെ മൈക്കല്‍ ഉളുംബിജ്‌സ്‌കി
6. നിക്കോമേഡിയാ ബിഷപ്പായ ഫ്‌ളാവിയൂസ്, സഹോദരന്മാരായ അഗുസ്റ്റസ്, അഗുസ്റ്റിന്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26