പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. 1,006 രൂപ 50 പൈസയാണ് പുതുക്കിയ വില. നിലവില്‍ 14.2 കിലോ സിലിണ്ടറിന് 956 രൂപ 50 പൈസയായിരുന്നു വില.

വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞാഴ്ച കൂട്ടിയിരുന്നു. 102 രൂപ 50 പൈസയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപയായി.

250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. ഗാര്‍ഹിക പാചകവാതകവില കുത്തനെ കൂട്ടിയത് കുടുംബ ബജറ്റിനെ രൂക്ഷമായി ബാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.