വർഗീസ് കെ .ജോൺ ചിക്കാഗോയിൽ നിര്യാതനായി

വർഗീസ് കെ .ജോൺ ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ: കുമരകം സ്വദേശിയും ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡന്റുമായ വർഗീസ് കെ. ജോൺ (81) ചിക്കാഗോയിൽ നിര്യാതനായി. പരേതൻ കുമരകം കൊച്ചുപറമ്പിൽ പരേതരായ വർക്കി ഏലിയാമ്മ ദാമ്പതികളുടെ മകനാണ്.

ഭാര്യ മറിയക്കുട്ടി ചേർപ്പുങ്കൽ കോയിക്കൽ കുടുംബാംഗമാണ്.

മക്കൾ : ഷാജി, ലിസ് ബെർഗ്

കൊച്ചുമകൻ : ടെയ്‌ ലർ ബെർഗ്.

പൊതുദർശനം: മെയ് 17, (ചൊവ്വാഴ്ച ) 5 pm to 9pm
കൊളോണിയൽ ഫ്യുണറൽ ഹോം, നൈൽസ്.

സംസ്കാര ശുശ്രൂഷ : മെയ് 18 ബുധനാഴ്ച രാവിലെ 10 മണി സെന്റ് കാതറിൻ കാത്തലിക് ചർച്ച്,
3535 Thornwood Ave Glenview .
തുടർന്ന് നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ സംസ്കാരം നടക്കും.
സംസ്കാരച്ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം www.kvtv.comൽ ഉണ്ടായിരിക്കും.

വർഗീസ് കെ ജോൺ 1988 - 1990 കാലഘട്ടത്തിൽ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.