എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ പൊക്കി; കൈയോടെ സസ്‌പെന്‍ഷന്‍

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ പൊക്കി; കൈയോടെ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയ്ക്കിടെ കോപ്പിയടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരത്താണ് സംഭവം. ലോ അക്കാഡമി ലോ കോളജില്‍ പരീക്ഷ എഴുതുന്നതിനിടെയാണ് സിഐ പിടിക്കപ്പെട്ടത്. പൊലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പബ്ലിക് ഇന്റര്‍നാഷനല്‍ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിടെയായിരുന്നു സ്‌ക്വാഡ് എത്തിയത്. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഹാളില്‍ നിന്നാണ് നാലു പേര്‍ പിടിയിലായത്. കോപ്പിയടിക്കാന്‍ ഉപയോഗിച്ച ബുക്കും കണ്ടെടുത്തിരുന്നു.

സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയ ആദര്‍ശ് കോപ്പിയടിച്ചതായി ട്രയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലോ അക്കാദമിയിലെ ഈവനിങ് കോഴ്‌സ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ആദര്‍ശ് ഉള്‍പ്പെടെ നാലു പേരെയാണ് സ്‌ക്വാഡ് പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.