കൊച്ചി: ഇടത് മുന്നണിയെ ഞെട്ടിച്ച് തൃക്കാക്കരയില്‍ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം തുടരുന്നു. പി.ടി തോമസ് 2021 ല്‍ നേടിയ 14,329 എന്ന ഭൂരിപക്ഷവും മറികടന്ന് ഉമാ തോമസിന്റെ ലീഡ് നില 15,000 കടന്നു. വോട്ടെണ്ണല്‍ ആറാം റൗണ്ട് പൂര്‍ത്തിയാകാറാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ലീഡ് 15,505 ആണ്.
വിജയത്തില്‍ ആറാടുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ രോഷമേറെയും കോണ്‍ഗ്രസ് വിട്ട കെ.വി തോമസിനോടാണ്. അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയം കൊണ്ടാടുന്നത്.
പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് മാധ്യമങ്ങളോട് പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ വരട്ടേയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതികരണം. വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടല്ലോ എന്നായിതുന്നു ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ പ്രതികരണം. ഇടത് കേന്ദ്രങ്ങള്‍ കനത്ത നിരാശയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.
പി.ടിതോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഡോ.ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനും അങ്കക്കളരിയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.