ലണ്ടന്‍: ഭാര്യ ആംബേര്‍ ഹേഡുമായുള്ള ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ നിയമ യുദ്ധവും കോടതി വിധിയുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മാനനഷ്ടക്കേസില്‍ ഡെപ്പിന് അനുകൂലമായി വിധി പറഞ്ഞ വിര്‍ജീനിയ കോടതി നഷ്ടപരിഹാരമായി 1.5 കോടി ഡോളര്‍ ആംബേര്‍ ഹേഡ് നല്‍കണമെന്നാണ് ഉത്തരവിട്ടത്.
ഡെപ്പിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധി വന്നു. ഈ കേസില്‍ ഡെപ്പ് ആംബറിനു 20 ലക്ഷം ഡോളര്‍ നല്‍കണമെന്നും കോടതി വിധിച്ചു.
കേസില്‍ നിന്നൊക്കെ മുക്തനായ ജോണി ഡെപ്പ് ഇപ്പോള്‍ ജീവിതം പഴയതുപോലെ ആസ്വദിക്കുകയാണ്. സുഹൃത്തും ഗിത്താറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടണില്‍ കറങ്ങുകയാണ് അദ്ദേഹം.
അതിനിടെ ഒരു ഇന്ത്യന്‍ ഭക്ഷണശാലയില്‍ ഡെപ്പ് എത്തിയതും ടിപ്പായി നല്‍കിയ തുകയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 49 ലക്ഷം രൂപയാണ് ടിപ്പായി മാത്രം ഭക്ഷണശാലയിലെ ജീവനക്കാര്‍ക്ക് ഡെപ്പ് നല്‍കിയത്. തങ്ങള്‍ക്ക് ഇതുവരെ കിട്ടിയ ഏറ്റവും ടോപ്പായ ടിപ്പാണിതെന്ന് ജീവനക്കാര്‍ പറഞ്ഞു.
ബര്‍മിംഗ്ഹാമില്‍ പ്രവര്‍ത്തിക്കുന്ന വാരണാസി എന്ന ഇന്ത്യന്‍ ഭക്ഷണശാലയില്‍ അവിചാരിതമാാണ് ഡോണി ഡെപ്പും ജെഫ് ബെക്കും എത്തിയത്.
ഡെപ്പിനെ കണ്ട് ആദ്യമൊന്ന് അമ്പരെന്നെങ്കിലും തങ്ങളുടെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ താരത്തിനു മുന്നില്‍ ഹോട്ടലുകാര്‍ നിരത്തി. ഭക്ഷണം മതിവരുവോളം കഴിച്ച സൂപ്പര്‍ താരം ടിപ്പായി 49 ലക്ഷം രൂപ നല്‍കുകയും ഹോട്ടലിലെ ജീവനക്കാരുടെയെല്ലാം കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിട്ടാണ് മടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.