മിസോറി ജയിലില്‍ നിന്ന് മൂന്ന് ക്രിമനല്‍ തടവുപുള്ളികള്‍ രക്ഷപെട്ടു; തിരച്ചില്‍ ആരംഭിച്ച് ജയില്‍ സേന

മിസോറി ജയിലില്‍ നിന്ന് മൂന്ന് ക്രിമനല്‍ തടവുപുള്ളികള്‍ രക്ഷപെട്ടു; തിരച്ചില്‍ ആരംഭിച്ച് ജയില്‍ സേന

മിസോറി: അമേരിക്കയിലെ മിസോറി ബാരി കൗണ്ടിയിലെ ജയിലില്‍ നിന്ന് മൂന്ന് ക്രിമനല്‍ തടവുപുള്ളികള്‍ രക്ഷപെട്ടു. ലാന്‍സ് ജസ്റ്റിന്‍ സ്റ്റീഫന്‍സ് (29), മാത്യു അലന്‍ ക്രോഫോര്‍ഡ് (29), ക്രിസ്റ്റഫര്‍ അലന്‍ ബ്ലെവിന്‍സ് (37) എന്നിവരാണ് ജയില്‍ ചാടിയത്. നാല് ദിവസമായി ഇവരെക്കുറിച്ച് ഒരറിവും ലഭിച്ചിട്ടില്ല. ഇവരുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടെന്നും അപകടകാരികളാണിവരെന്നും ബാരി കൗണ്ടി ഷെരീഫ് ഓഫീസ് ഡിറ്റക്ടീവ് ഡഗ് ഹെന്റി പറയുന്നു.

ജയില്‍ ചാടിയ മൂവരും ഒരേ സെല്ലില്‍ കഴിയുന്നവരാണ്. കെട്ടിടത്തിന്റെ സീലിംഗില്‍ തുരന്നാണ് ഇവര്‍ രക്ഷപെട്ടത്. പഴയ ജയില്‍ കെട്ടിടമായതിനാല്‍ പ്ലാസ്റ്റര്‍ ചെയ്തതായിരുന്നു സീലിംഗ്. രക്ഷപെട്ട തടവുപുള്ളികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചതിനും മാരകായുധം ഉപയോഗിച്ചതിനും മോഷണം നടത്തിയതിനുമാണ് മൂവരെയും തടവിന് ശിക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.