വാഷിങ്ടണ്‍: യുഎസിലെ ഒര്‍ലാന്‍ഡോയില്‍ തോക്കുകൊണ്ടു കളിക്കുകയായിരുന്ന രണ്ടു വയസുകാരന്റെ വെടിയേറ്റു പിതാവ് മരിച്ചു. മേയ് 26നു നടന്ന സംഭവം ഇപ്പോഴാണു പുറത്തുവന്നത്. മൂന്ന് കുട്ടികളുടെ പിതാവായ റെഗി മാബ്രി (26) സ്വയം വെടിവച്ചു മരിച്ചെന്നാണു പൊലീസ് കരുതിയത്. എന്നാല്‍, മക്കളില്‍ മൂത്തയാള്‍ രണ്ടു വയസ്സുള്ള തന്റെ അനുജനാണു വെടിയുതിര്‍ത്തതെന്നു പൊലീസിനോടു വെളിപ്പെടുത്തുകയായിരുന്നു.
നിലത്തുകിടന്ന ബാഗില്‍ നിന്നാണു കുഞ്ഞിനു തോക്കു കിട്ടിയത്. അബദ്ധത്തില്‍ വെടിയുതിര്‍ത്തപ്പോള്‍ പിതാവിന്റെ പുറത്ത് വെടിയുണ്ട തുളച്ചുകയറുകയായിരുന്നു. കംപ്യൂട്ടറില്‍ വിഡിയോ ഗെയിം കളിക്കുകയായിരുന്ന മാബ്രി.
സംഭവം നടക്കുമ്പോള്‍ മാബ്രിയുടെ ഭാര്യ മാരിയും മറ്റു മക്കളും അതേ മുറിയിലുണ്ടായിരുന്നു. കുട്ടികളെ അവഗണിച്ചതിനും ലഹരി ഉപയോഗിച്ചതിനും ശിക്ഷിക്കപ്പെട്ട മാബ്രിയും മാരിയും പരോളിലായിരുന്നു. ആയുധം അലക്ഷ്യമായി സൂക്ഷിച്ചതിലൂടെ കൊലപാതകത്തിനു കാരണമായതിനു മാരിയെ അറസ്റ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.