'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടിത് വെറുതെ തല്ലിപ്പൊളിച്ചില്ലേ'; ഒന്നും കിട്ടാത്ത നിരാശയില്‍ കുറിപ്പെഴുതി കള്ളന്‍

'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടിത് വെറുതെ തല്ലിപ്പൊളിച്ചില്ലേ'; ഒന്നും കിട്ടാത്ത നിരാശയില്‍ കുറിപ്പെഴുതി കള്ളന്‍

തൃശൂര്‍: കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് പണമൊന്നും ലഭിക്കാതെ വന്നതോടെ കുറിപ്പെഴുതിവെച്ചിട്ട് സ്ഥലം വിട്ടു. കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന്‍ കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളന്‍ അകത്തു കയറിയത്. ഒരു കടയില്‍ നിന്ന് കള്ളനു പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ മൂന്നാമത്തെ കടയില്‍ നിന്ന് പണമൊന്നും കിട്ടിയില്ല. ഈ കടയില്‍ നിന്നും ഒരു ജോഡി ഡ്രസ് മാത്രമാണ് കള്ളന്‍ എടുത്തത്.

ചില്ലുകൊണ്ടുള്ള വാതില്‍ തകര്‍ത്തായിരുന്നു മോഷണശ്രമം. എന്നാല്‍ കടയ്ക്കുള്ളില്‍ നിന്ന് പണം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് തകര്‍ത്ത ചില്ലുവാതിലിന്റെ കഷ്ണത്തില്‍ കുറിപ്പെഴുതി വെയ്ക്കുകയായിരുന്നു.

'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയിട്ടിത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു' എന്നായിരുന്നു കുറിപ്പ്. പണമൊന്നും ലഭിക്കാത്തതില്‍ കള്ളന്‍ നിരാശ കാരണം എഴുതിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു.

ഏതായാലും സമാനമായി മോഷണസ്ഥലത്ത് എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്മാരുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. സിസിടിവി കാമറകളുടെ സഹായത്തോടെയും കള്ളനെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.