കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചെണ്ടമേള മത്സരവും പിക്‌നിക്കും

കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചെണ്ടമേള മത്സരവും പിക്‌നിക്കും

ഷിക്കാഗോ: ഷിക്കാഗോ മലയാളികളുടെ അസോസിയേഷനായ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ചെണ്ടമേള മത്സരവും പിക്‌നിക്കും നടത്തുന്നു. ജൂലായ് ഒന്‍പതിന് വുഡ്റിഡ്ജിലെ ക്യാസ്ട്രാഡ പാര്‍ക്കില്‍ വച്ചാണ് പരിപാടി.

ചെണ്ടമേള മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് കുരുവിള ജയിംസ് എടുക്കുത്തറയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് പ്രമോദ് സക്കറിയാസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് ജയിംസ് ആലപ്പാട്ട്, ജെയ്‌സണ്‍ പുതുശേരി എന്നിവര്‍ ചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും സമ്മാനമായി ലഭിക്കും.

വനിതകളുടെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ജോസ് പനങ്ങാട് സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളര്‍ സമ്മാനമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 6306667310.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.