'മഗ്നിഫിക്കാത്ത്' ജൂലൈ 21 ന് സമാപിക്കും

 'മഗ്നിഫിക്കാത്ത്' ജൂലൈ 21 ന് സമാപിക്കും

അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മറിയത്തിന്റെ സ്‌തോത്രഗീതം ഓണ്‍ലൈന്‍ മത്സരം 'മഗ്നിഫിക്കാത്ത്' ജൂലൈ 21 ന് സമാപിക്കും.

മാതൃവേദി അംഗങ്ങള്‍ക്കായുള്ള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3333 രൂപയും മൊമ്മന്റോയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 2222 രൂപയും മൊമ്മന്റോയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1111 രൂപയും മൊമ്മന്റോയും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഏഴ് പേര്‍ക്ക് 555 രൂപ ക്യാഷ് പ്രൈസും ലഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തട്ടില്‍ അറിയിച്ചു.

മത്സരഫലം ജൂലൈ മാസം ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിക്കും. അന്നുതന്നെ സമ്മാന വിതരണവും ഉണ്ടാകും. ഏറ്റവും കൂടുതല്‍ വ്യക്തികളെ പങ്കെടുപ്പിക്കുന്ന രൂപതയ്ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തിലെ 46 മുതല്‍ 55 വരെയുള്ള വാക്യങ്ങളെ ആധാരമാക്കിയാണ് മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.