ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്ക്. അൺപാർലമെന്റി വാക്കുകളും പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധവും വിലക്കിയതിന് പിന്നാലെയാണ് വീണ്ടും പുതിയ നിര്‍ദേശവുമായി ലോക്സഭാ സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരിക്കുന്നത്.
ലഘുലേഖ, വാര്‍ത്താക്കുറിപ്പ്, ചോദ്യാവലി വിതരണം എന്നിവയ്ക്കും വിലക്കുണ്ട്. അച്ചടിച്ചവയുടെ വിതരണത്തിന് മുന്‍കൂര്‍ അനുമതി വേണം. പാര്‍ലെമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അസാധാരണ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
പാര്‍ലമെന്റില്‍ വാഗ്വാദത്തിന് മൂര്‍ച്ചകൂട്ടാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക വിമര്ശനമുര്ന്നിരുന്നു. അഴിമതിക്കാരന് എന്നത് ഉൾപ്പെടെയുള്ള ഒരു കൂട്ടം വാക്കുകള്‍ക്കാണ് ആദ്യം പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.