കണ്ണൂര്‍: കുരങ്ങ് പനി ലക്ഷണങ്ങളുള്ള കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ശനിയാഴ്ച വൈകിട്ടാണ് ഗള്‍ഫില്‍ നിന്നും മംഗലാപുരം വിമാനത്താവളത്തിലെത്തിയത്. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
കണ്ണൂര്‍ സ്വദേശിയെ നിരീക്ഷണത്തില്‍ ആക്കിയതിന് തൊട്ടു പിന്നാലെ സാമ്പിള്‍ ശേഖരിച്ച് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ പ്രത്യേകം വാഹനം വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൂടാതെ കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
കേരളത്തില്‍ സമാന രീതിയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലം സ്വദേശിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
ഇന്ത്യയിലെ ആദ്യ കുരങ്ങ് പനി രോഗി കേരളത്തിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരമായ പകര്‍ച്ച വ്യാധി ആയതിനാല്‍ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.