തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് മാറ്റും. സുനിക്ക് കാര്യമായ മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാനസികനില വഷളായെന്ന് കാട്ടിയായിരുന്നു സുനിയെ പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ആറു പേരുള്ള സെല്ലിലാണ് സുനിയെ പാര്‍പ്പിച്ചത്. എത്തിയതു മുതല്‍ സുനി ശാന്തനാണെന്നും അസ്വാസ്ഥ്യമുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇതോടൊണ് സുനിയെ തിരികെ ജയിലിലേക്ക് തന്നെ മാറ്റാന്‍ അധികൃതര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാകുന്നത്.
ജയിലിലായിരിക്കേ സുനി ഇടയ്ക്ക് മാനസികസമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്. എന്നാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള കാരണം എന്താണെന്ന് അവര്‍ക്കും അറിയില്ല. സുനിയുടെ അസുഖമെന്താണെന്ന് വ്യക്തമാക്കാന്‍ മാനസികാരോഗ്യ കേന്ദ്ര അധികൃതരും തയ്യാറായിട്ടില്ല. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സുനിയെ എറണാകുളം സബ്ജയിലില്‍ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.