കോഴിക്കോട്: കെ.പി.സി.സി സംഘടിപ്പിക്കുന്ന നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കമാകും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം പി രാവിലെ പത്തോടെ രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡിലാണ് ചടങ്ങ് നടക്കുന്നത്.
രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട് നടക്കുന്നത്. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാകും. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിക്കും.
കേരളത്തിന്റെ ചുമതലയുള്ള ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ എന്നിവര്‍ സംസാരിക്കും. 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
അഞ്ച് കമ്മിറ്റികളാണ് ചിന്തന്‍ ശിബിരത്തിന്റെ ചര്‍ച്ചാ വിഷയങ്ങള്‍ തയ്യാറാക്കുന്നത്. ഇവയെ അധികരിച്ച് പ്രതിനിധികളുടെ ചര്‍ച്ച നടക്കും. ചിന്തന്‍ ശിബിരത്തിന്റെ മുന്നോടിയായി നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.