കൊച്ചി: തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസിന്റെ തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്. വൈദികനും കുന്നത്തുനാട് സ്വദേശിയുമായ ഫാദര്‍ ജോണ്‍ വി വര്‍ഗീസിന്റെ പക്കല്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്.
ഫാദര്‍ ജോണ്‍ വി വര്‍ഗീസിന്റെ പേരിലുള്ള ഭൂമി തരം മാറ്റി നല്‍കാമെന്ന പേരില്‍ ഇയാള്‍ സമീപിക്കുകയായിരുന്നു. ഇതിനു ശേഷം ഭൂമി തരം മാറ്റിയതായി കാണിച്ച തഹസില്‍ദാറുടെ പേരില്‍ ഒരു വ്യാജരേഖ ഉണ്ടാക്കി ഫാ. ജോണ്‍ വി വര്‍ഗീസിന് നല്‍കുകയായിരുന്നു.
ഭൂമി തരം മാറ്റുന്നതിന് വേണ്ടി 2.40 ലക്ഷം രൂപയും മുഹമ്മദ് ഹാഷിം വാങ്ങിച്ചതായി ഫാ. ജോണ്‍ വി വര്‍ഗീസിന്റെ പരാതിയില്‍ പറയുന്നു. വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജ പോക്ക് വരവ് രേഖയുമുണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.