കൊപ്പേൽ: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസായുടെ തിരുനാളിന് ഭക്തി നിർഭരമായ തുടക്കം. ജൂലൈ 22 നു അഭിവന്ദ്യ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ചേർന്ന് കൊടിയേറ്റിതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ദിവസവും വൈകുന്നേരം ദിവ്യകാരുണ്യ ആരാധന, ലദീഞ്ഞ്, കുർബാന, നൊവേന എന്നിവ നടന്നു വരുന്നു. 31 നാണു പ്രധാന തിരുനാൾ. ആഘോഷമായ തിരുനാൾ കുർബാനയിൽ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമ്മികനാകും.
പ്രധാന പരിപാടികൾ:
ജൂലൈ 29 വെള്ളി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യ ആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയപറമ്പിൽ). ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന "ഇടവകോത്സവ്" സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മുതൽ നടക്കും.
ജൂലൈ 30 ശനി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യ ആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ ജെയിംസ് നെടുമാങ്കുഴി). വൈകുന്നേരം 7ന് പാരീഷ് യുവജനങ്ങൾ നയിക്കുന്ന ഗാനമേള സെന്റ്. അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.
ജൂലൈ 31 ഞായർ: വൈകുന്നേരം 5 ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. തുടർന്ന് തിരുനാളിനു പരിസമാപ്തി കുറിച്ച് കൊടിയിറക്കവും സ്‌നേഹവിരുന്നും. തിരുനാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.