പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് അഞ്ചിന്

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് അഞ്ചിന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് മാറ്റം. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം നാളെയായിരുന്നു അലോട്ട്മെന്റ് വരേണ്ടിയിരുന്നത്.

വെള്ളിയാഴ്ചയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് വന്നെങ്കിലും വെബ്‌സൈറ്റിലെ തകരാര്‍ മൂലം വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രി തന്നെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ അപ്പോഴേക്കും കുട്ടികളുടെ ഒരു ദിവസം നഷ്ടമായിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ അലോട്ട്‌മെന്റ് പരിശോധിക്കാനോ ഓപ്ഷനുകളിലുള്‍പ്പെടെ മാറ്റം വരുത്താനോ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ഇതോടെ ഇന്നലെ വൈകുന്നേരം വരെ സമയം നീട്ടി നല്‍കുകയായിരുന്നു.

ഓഗസ്റ്റ് 22 ന് ക്ലാസുകള്‍ ആരംഭിക്കാനുള്ള ക്രമീകരണമാണ് നടത്തുന്നത്. ആഗസ്റ്റ് അവസാനത്തോടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യ അലോട്ട്മെന്റില്‍ തന്നെ അധിക താല്‍ക്കാലിക ബാച്ചുകളിലേക്കും അധിക സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്റ് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.