ജെ.ഇ.ഇ മെയിന്‍: തോമസ് ബിജുവും ആന്‍ മേരിയും ഒന്നാം സ്ഥാനക്കാര്‍

ജെ.ഇ.ഇ മെയിന്‍: തോമസ് ബിജുവും ആന്‍ മേരിയും ഒന്നാം സ്ഥാനക്കാര്‍

ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ അന്തിമ എന്‍.ടി.എ സ്‌കോര്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ) പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു ചീരംവേലില്‍ ഉള്‍പ്പെടെ 24 പേര്‍ എന്‍.ടി.എ സ്‌കോര്‍ 100 നേടി. കേരളത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തോമസ് ബിജുവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍മേരിയും ഒന്നാമതെത്തി.

ആന്ധ്രാപ്രദേശ്, തെലങ്കാന (അഞ്ചുവീതം), രാജസ്ഥാന്‍ (നാല്), ഹരിയാണ, മഹാരാഷ്ട്ര, അസം, ബിഹാര്‍, പഞ്ചാബ്, കര്‍ണാടക, ഝാര്‍ഖണ്ഡ് (ഒന്നു വീതം) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നൂറില്‍ നൂറു നേടിയ മറ്റുള്ളവര്‍.

2021-ല്‍ 44 പേര്‍ എന്‍.ടി.എ. സ്‌കോര്‍ 100 നേടിയിരുന്നു. ബി.ആര്‍ക്ക്, ബി. പ്ലാനിങ് എന്നിവയുടെ ഫലം പ്രത്യേകം പ്രഖ്യാപിക്കുമെന്ന് എന്‍.ടി.എ സീനിയര്‍ ഡയറക്ടര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: jeemain.nta.nic.in.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.