തിരുവനന്തപുരം: സൈനികര്‍ക്കു നാണക്കേടുണ്ടാക്കുന്നതിനാല്‍ ജവാന്‍ മദ്യത്തിന്റെ പേരു മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.
സ്വകാര്യ വ്യക്തി നികുതി വകുപ്പിനു നല്‍കിയ നിവേദനം പതിവു നടപടിക്രമങ്ങള്‍ അനുസരിച്ച് എക്‌സൈസ് കമ്മിഷണര്‍ക്കു കൈമാറി. സെക്രട്ടേറിയറ്റില്‍ ലഭിക്കുന്ന ഏതു തരത്തിലുള്ള പരാതിയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നടപടിയെടുക്കാനായി കൈമാറുന്നതാണ് രീതി.
പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ തുടര്‍നടപടികളിലേക്കു സര്‍ക്കാര്‍ കടക്കും. ഇല്ലെങ്കില്‍ നടപടികള്‍ അവസാനിപ്പിക്കും. ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്കു നാണക്കേടാണെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാന്‍ഡായതിനാല്‍ പരാതി തള്ളാനാണ് സാധ്യത.
തിരുവല്ലയിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ 7500 കെയ്‌സ് ജവാന്‍ മദ്യമാണ് ഒരു ദിവസം ഉല്‍പാദിപ്പിക്കുന്നത്. ജവാന്റെ 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വില്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.