ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; നടന്‍ രാജു ശ്രീവാസ്തവ വെന്റിലേറ്ററില്‍

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; നടന്‍ രാജു ശ്രീവാസ്തവ വെന്റിലേറ്ററില്‍

ന്യൂഡല്‍ഹി: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രാജു ശ്രീവാസ്തവയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. രാജുവിനെ ട്രെയിനറാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചത്.

ഡല്‍ഹിയിലെ എയിംസില്‍ ആന്‍ജിയോപ്‌ളാസ്റ്റിക്ക് സര്‍ജറിയ്ക്ക് ശേഷം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രാജു ശ്രീവാസ്തവയ്ക്ക് ഹൃദയസ്തംഭനം ആയിരുന്നുവെന്ന് സഹോദരന്‍ ആശിഷ് ശ്രീവാസ്തവ അറിയിച്ചു.

അനേകം പ്രശസ്ത കോമഡി പരിപാടികളുടെ ഭാഗമായിരുന്ന രാജു നിലവില്‍ ഉത്തര്‍പ്രദേശ് ഫിലിം ബോര്‍ഡിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ദി ഗ്രേറ്റ്  ഇന്ത്യൻ ലാഫ്റ്റർ ചലഞ്ച്, കോമഡി സര്‍ക്കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ പരിപാടികളുടെ ഭാഗമായിരുന്ന അദ്ദേഹം മേനെ പ്യാര്‍ കിയാ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.