'പ്രിയ മേരിച്ചേടത്തി, ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം'; മാനസാന്തരപ്പെട്ട കള്ളന്റെ പ്രായശ്ചിത്തം

'പ്രിയ മേരിച്ചേടത്തി, ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം'; മാനസാന്തരപ്പെട്ട കള്ളന്റെ പ്രായശ്ചിത്തം

കല്‍പ്പറ്റ: പെരിക്കല്ലൂര്‍ പട്ടാണിക്കൂപ്പ് സ്വദേശിനിയായ വീട്ടമ്മക്ക് കഴിഞ്ഞ ദിവസം ഒരു കത്തു വന്നു. കത്തിന്റെ പുറത്ത് അയച്ച ആളുടെ പേര് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് സംശയമായി. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാര്‍ഡുകള്‍ അല്ലാതെ തപാല്‍ വഴി മറ്റൊന്നും വരാറില്ല.

രണ്ടും കല്‍പ്പിച്ച് കവര്‍ തുറന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. കവറില്‍ കത്ത് മാത്രമല്ല ഒപ്പം 2,000 രൂപയും. 'പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടു പോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2,000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം' എന്ന് അന്നത്തെ കുറ്റവാളി...' എന്നായിരുന്നു കത്ത്.

നല്ലവനായ കള്ളനോട് പൊറുത്തു എന്ന് നേരിട്ട് പറയാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്ന് വീട്ടമ്മ പറഞ്ഞു. കത്തിനടിയില്‍ പേരില്ലെങ്കിലും ഒപ്പുണ്ട്.

പത്തു വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. അതുകൊണ്ട് കത്ത് അയച്ചത് ആരാണ് എന്ന് കണ്ടു പിടിക്കാനും പറ്റില്ല. എന്തായാലും കള്ളന്റെ സുമനസ് മറ്റു കള്ളന്മാര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥന മാത്രമെ ഇപ്പോള്‍ ഈ വീട്ടമ്മയ്ക്കുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.