ഫുജൈറയില്‍ എണ്ണ ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പെട്ടയാളെ ഹെലികോപ്റ്റ‍റെത്തി രക്ഷപ്പെടുത്തി

ഫുജൈറയില്‍ എണ്ണ ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പെട്ടയാളെ ഹെലികോപ്റ്റ‍റെത്തി രക്ഷപ്പെടുത്തി

ഫുജൈറ: എണ്ണ ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പെട്ടയാളെ രക്ഷ്പപെടുത്തി. ഫുജൈറ പോലീസും നാഷണല്‍ സേർച്ച് ആന്‍റ് റെസ്ക്യൂവും ഒരുമിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് ഏഷ്യന്‍ സ്വദേശിയെ രക്ഷപ്പെടുത്തിയത്. അല്‍ ബിത്നയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റയാളെ ഹെലികോപ്റ്ററിലാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പിന്നീട് ഫുജൈറ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഷെയ്ഖ് മക്തൂം സ്ട്രീറ്റിലെ അല്‍ ബിത്നയില്‍ നിന്ന് അല്‍ ഫർഫർ റൗണ്ട് എബൗട്ടിലേക്കുളള ദിശയില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.