യുഎഇയിൽ പ്രവാസികൾക്ക് ഇന്ധനവില വർധനയുടെ 'ഇരുട്ടടി'; പെട്രോൾ വില കൂട്ടി, ഡീസൽ നിരക്കിൽ ആശ്വാസം

യുഎഇയിൽ പ്രവാസികൾക്ക് ഇന്ധനവില വർധനയുടെ 'ഇരുട്ടടി'; പെട്രോൾ വില കൂട്ടി, ഡീസൽ നിരക്കിൽ ആശ്വാസം

ദുബായ്: യുഎഇയിൽ മെയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ഇനങ്ങൾക്ക് ലിറ്ററിന് 27 ഫിൽസ് വരെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്തെ ചരക്ക് നീക്കത്തെയും നിർമ്മാണ മേഖലയെയും ബാധിക്കാതിരിക്കാൻ ഡീസൽ വിലയിൽ മാറ്റം വരുത്താതെ നിലനിർത്തി.

ഇന്ധനവില നിർണയ കമ്മിറ്റി പുറത്തുവിട്ട പുതിയ നിരക്കുകൾ അനുസരിച്ച് സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.66 ദിർഹമായിരിക്കും പുതിയ വില. ഏപ്രിലിൽ ഇത് 3.39 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് 3.28 ദിർഹത്തിൽ നിന്ന് 3.55 ദിർഹമായും ഇ-പ്ലസ് 91 പെട്രോളിന് 3.20 ദിർഹത്തിൽ നിന്ന് 3.48 ദിർഹമായും വില വർധിച്ചു.

ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ തുടങ്ങിയ സുപ്രധാന മേഖലകളുടെ സുഗമമായ പ്രവർത്തനത്തിന് ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത് സഹായകമാകുമെന്ന് സമിതി അറിയിച്ചു. ലിറ്ററിന് 4.69 ദിർഹം എന്ന പഴയ നിരക്കിൽ തന്നെ ഡീസൽ ലഭ്യമാകും. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ വിലയിരുത്തിയാണ് യുഎഇ ഇന്ധന വില നിർണയ കമ്മിറ്റി എല്ലാ മാസവും നിരക്കുകൾ പുതുക്കുന്നത്. പുതുക്കിയ നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.