വിനയൻ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും

വിനയൻ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും

കൊച്ചി: വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദ സാന്നിധ്യമായി മോഹൻലാലും മമ്മൂട്ടിയും എത്തുന്നു. വിനയൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ആരാധകർക്കായി പങ്കുവെച്ചത്. സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തിയേറ്ററുകളിൽ എത്തും.

സിജു വിൽസന്റെ കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തുന്നത് മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ്. സംഘർഷാത്മകമായ കാലഘട്ടത്തിൻെറ വിവരണം നൽകാനാണ് മമ്മൂട്ടിയെത്തുന്നത്. തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

മലയാള സിനിമാ മേഖലയിലെ തൻെറ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ തന്നോടും തന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ താരങ്ങൾ ഇപ്പോൾ കാണിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി സ്നേഹാദരങ്ങളോടെ അർപ്പിക്കുന്നുവെന്ന് വിനയൻ പറഞ്ഞു.

മമ്മൂക്കയും ലാലും ഡബ്ബിംഗ് തീയറ്ററിൽ വന്ന ശേഷമാണ് നിർമ്മാതാവ് ഗോപാലനോട് വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചതെന്ന്
വിനയൻ പറഞ്ഞു. സിജു വിൽസൻ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നതായിരിക്കും ഇവരുടെ ശബ്ദ സാന്നിധ്യം എന്ന് വിനയൻ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.