തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) 58 ാം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും. നാളെ വൈകിട്ട് നാലിന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം 21 ന് 12 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാര്‍ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
സമ്മേളത്തിനു മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്ന് ഉച്ചയ്ക്കു മൂന്നിന് പാളയത്ത് സ്വദേശാഭിമാനിയുടെ പ്രതിമയ്ക്കു മുന്നില്‍ നിന്നാരംഭിച്ചു കേസരി മന്ദിരത്തിനു മുന്നില്‍ സമാപിക്കും. നാളെ രാവിലെ 10 നാണ് പ്രതിനിധി സമ്മേളനം. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച.
വൈകിട്ട് 6 ന് കലാപരിപാടികള്‍. 21 ന് രാവിലെ റിപ്പോര്‍ട്ട് ചര്‍ച്ച പുനരാരംഭിക്കും. തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ്. സമാപന സമ്മേളനത്തിനു ശേഷം പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷത വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.