പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയില്‍ ഞായറാഴ്ച്ച പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. രാവിലെ 11-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. ചടങ്ങുകളില്‍ 1000-ലധികം ഇടവകാംഗങ്ങള്‍ പങ്കെടുത്തു.
പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയില്‍ തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം
ഫാ. സാബു ജേക്കബ് വിസി വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. അനീഷ് ജെയിംസ് വചനസന്ദേശം നല്‍കി. ട്രസ്റ്റിമാരായ ബെന്നി ആന്റണി, തോമസ്‌കുട്ടി പൗലോസ്, റോയ് ജോസഫ്, സിബി തോമസ് എന്നിവര്‍ക്കൊപ്പം പാരിഷ് കൗണ്‍സില്‍ അംഗങ്ങളും വിശാസ പരിശീലന അധ്യാപകരും നേതൃത്വം നല്‍കി.
തിരുനാളിനോടനുബന്ധിച്ച് മാതൃവേദി പെര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക സ്‌റ്റോളുകള്‍ ഉണ്ടായിരുന്നു. സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോ ബൂത്തും ഒരുക്കിയിരുന്നു. നിരവധി പേരാണ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.